SignIn
Kerala Kaumudi Online
Friday, 06 March 2026 6.36 AM IST

പണമിടപാട്: പങ്കജ് ഭണ്ഡാരിയുടെ അപേക്ഷ മാറ്റി

Increase Font Size Decrease Font Size Print Page
a

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി അക്കൗണ്ട് മരവിപ്പിക്കൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിധി പറയാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി. അക്കൗണ്ട് മരവിപ്പിച്ചതിനാൽ 50 ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ വാദം. എന്നാൽ 80 ജീവനക്കാരുണ്ടെന്ന കണക്കാണ് സുപ്രീം കോടതിയിൽ നൽകിയതെന്നും വാദങ്ങൾ പരസ്പര വിരുദ്ധമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജുരാജൻ ഹർജിയെ എതിർത്തുകൊണ്ട് പറഞ്ഞു. ത്വക്ക് രോഗത്തിന് തുടർ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകണമെന്ന ഭണ്ഡാരിയുടെ ഹർജി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനായി ബുധനാഴ്ചത്തേക്കും മാറ്റി.

TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.