
കരുനാഗപ്പള്ളി: ജമാ അത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുത്തൻ തെരുവ് താസാ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹാഫിസ് ഹുസൈൻ മൗലവി ഇഫ്താർ സന്ദേശം നൽകി. ജമാഅത്തെ ഇസ് ലാമി കൊല്ലം ജില്ല വൈസ് പ്രസിഡന്റ് ടി.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ പി. സംലാൽ, നിസാർ, ഗഫൂർ മുനമ്പത്ത് അമ്പുവിള സലാഹ്, അസ്‌ലം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നജീം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ കുമാരി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് പുരം സുധീർ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി സലിം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |