
തളിപ്പറമ്പ് :തളിപ്പറമ്പ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് സാംസ്‌കാരികനിലയങ്ങളിലേക്കും ഒരു
തുടർ വിദ്യാകേന്ദ്രങ്ങളിലേക്കുമുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു . തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ
പി.കെ.സുബൈർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ
ദീപാ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.മുഹമ്മദ് ബഷീർ,പുല്ലായിക്കൊടി ചന്ദ്രൻ ,
പി.പി.വത്സല ,പി റജില , കെ.മുഹമ്മദ് റഫീഖ് ,കൗൺസിലർമാരായ മുഹമ്മദ് ഫിയാസ്, പി.ധന്യ,കെ.സന്ധ്യ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി നസീർ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി കെ.പി.സുബൈർ നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |