SignIn
Kerala Kaumudi Online
Sunday, 08 March 2026 4.21 AM IST

ആദ്യ ചാൻസിൽ 536-ാം റാങ്ക് നേടി പദ്മജ

Increase Font Size Decrease Font Size Print Page
padmaja

ആലപ്പുഴ: പഠിക്കാനിരിക്കുന്ന സമയം ആവുന്നത്ര പഠിക്കുക, ആവശ്യത്തിന് ഉറങ്ങുക പദ്മജയുടെ സിവിൽ സർവീസ് പഠന പ്ലാൻ ഇങ്ങനെയായിരുന്നു. 2024ൽ എം.ബി.ബി.എസ് പഠനം പൂ‌ർത്തിയാക്കിയ ശേഷമായിരുന്നു

പത്തനംതിട്ട കിടങ്ങന്നൂ‌ർ ആമക്കോട് വീട്ടിൽ ഡോ. പദ്മജ സുരേഷ് എ. സിവിൽ സർവീസ് പഠനം ആരംഭിച്ചത്. തിരുവനന്തപുരത്തുള്ള ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ ഓൺലൈനായായിരുന്നു പഠനം. ആദ്യ ചാൻസിൽ തന്നെ 536-ാം റാങ്ക് നേടി. ഐ.എ.എസാണ് ലക്ഷ്യം. ഐ.എ.എസ് ലഭിച്ചില്ലെങ്കിൽ പരിശ്രമം തുടരും. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം. പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ പത്താംക്ലാസും ഏറ്റുമാനൂർ എസ്.എഫ്.എസ് പബ്ലിക് സ്കൂളിൽ നിന്ന് പ്ലസ്ടുവും പൂ‌ർത്തയാക്കി. യു.എ.ഇയിൽ എൻജിനീയറായ എ.ആ‌ർ. സുരേഷ്കുമാറിന്റെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം റിട്ട. അദ്ധ്യാപിക ആർ. കവിതയുടെയും മകളാണ്. സഹോദരി ദീപിക.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.