SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.13 PM IST

വനിതാ സെല്ലിനും ട്രെയിനിംഗ് സെന്ററിനും കെട്ടിട നിർമ്മാണം പാതിവഴിയിൽ

Increase Font Size Decrease Font Size Print Page
photo
വനിതാ സെല്ലിനായി നിർമ്മിക്കുന്ന കെട്ടിടം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ വനിതാ സെല്ലിന്റെ കെട്ടിട നിർമ്മാണം പാതിവഴിയിൽ. പുതിയ കെട്ടിടം നിർമ്മാണം തുടങ്ങിയത് 2011ൽ ആണ്. എന്നാൽ കോൺക്രീറ്റും സിമന്റ് പൂശലുമടക്കം നടത്തിയിട്ട് നിർമ്മാണം ഉപേക്ഷിച്ചമട്ടാണ്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലെ ദുരിതങ്ങളിലാണ് ഇപ്പോൾ വനിതാ സെല്ലിന്റെ പ്രവർത്തനം. കൊല്ലം റൂറൽ ജില്ലയിലെ ഏക വനിതാ സെൽ ആസ്ഥാനമാണ് കൊട്ടാരക്കരയിലുള്ളത്. അതുകൊണ്ടുതന്നെ ദിവസവും നിരവധിപ്പേരാണ് പരാതി നൽകാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവിടെയെത്തുക. എന്നാൽ പരിമിത സൗകര്യങ്ങളിൽ നട്ടംതിരിയേണ്ട ഗതികേടിന് മാറ്റമുണ്ടാകുന്നുമില്ല.

 പൊലീസ് സ്റ്റേഷന് മികച്ച കെട്ടിടം

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ചത് ഒരു വർഷം മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്തായി അത്യാധുനിക സൗകര്യങ്ങളോടെ മനോഹരമായ കെട്ടിടം നിർമ്മിച്ചത്. 7600 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം. സർക്കാർ തനത് ഫണ്ടിൽ നിന്ന് അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം.

 പൊലീസ് ട്രെയിനിംഗ് സെന്ററും

പാതിവഴിയിൽ

പൊലീസ് സ്റ്റേഷനും വനിതാ സെല്ലിനും സമീപത്തായിട്ടാണ് പൊലീസ് ട്രെയിനിംഗ് സെന്ററിനും കെട്ടിടം നിർമ്മിക്കുന്നത്. സർക്കാർ 1.20 കോടി രൂപ കെട്ടി​ടത്തി​ന് അനുവദി​ച്ചി​രുന്നു. എന്നാൽ നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കയാണ്. രണ്ട് നില കെട്ടിടം പൂർത്തിയായി, വെള്ളപൂശുകയും ചെയ്തു. ഇലക്ട്രിക്, പ്ളംബിംഗ് ജോലികളും ഓഫീസ് ക്രമീകരിക്കലും ടൈൽസ് പാകലുമടക്കം പലതും ഇപ്പോഴും നടന്നിട്ടില്ല.

 പൊലീസിനായി 3 ഏക്കർ ഭൂമി ഇവിടെയുണ്ട്

 പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, ട്രെയിനിംഗ് സെന്റർ എന്നിവ ഒരേ കോമ്പൗണ്ടിൽ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.