
കോതമംഗലം: കോതമംഗലം മാർതോമാ ചെറിയപള്ളിയിൽ വലിയ നോമ്പിനോടനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷൻ നാളെ മുതൽ അഞ്ച് ദിവസം നടക്കും. നാളെ വൈകിട്ട് സന്ധ്യനമസ്‌കാരത്തിന് ശേഷം ഡോ.എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ.ബേസിൽ ജേക്കബ്, ബിഷപ്പ് മാർ തോമസ് തറയിൽ, ഫാ.ജാൻസൺ കുറുമറ്റത്തിൽ, കുര്യാക്കോസ് മണലേൽച്ചിറ കോറെപ്പിസ്‌കോപ്പ, ഫാ.സാംസൺ മേലോത്ത് എന്നിവർ പ്രഭാഷണം നടത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഫാ.സാജു ജോർജ് കുരിക്കപ്പിള്ളിൽ, ഫാ.സിബി ഇടപ്പുളവൻ, ഫാ.എൽദോസ് ചെങ്ങമനാട്ട്, ഫാ.നോബി വെട്ടിച്ചിറ, ഫാ.അമൽ കുഴികണ്ടത്തിൽ, ഫാ.സിച്ചു കാഞ്ഞിരത്തുങ്കൽ, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയി മണ്ണഞ്ചേരി, സലിം ചെറിയാൻ, എബി ചേലാട്ട് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |