
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുള്ള അഡ്മിഷൻ മാർച്ച് 13ന് രാവിലെ പത്ത് മണി മുതൽ കിക്മ ക്യാമ്പസിൽ നടത്തും. കേരള സർവകലാശാലയുടെയും, എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്‌സി, എസ്‌ടി, ഒഇസി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെമാറ്റ്, സിമാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉളളവർക്കും, അതിനായി തയ്യാറെടുക്കുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |