SignIn
Kerala Kaumudi Online
Tuesday, 10 March 2026 11.29 AM IST

ഹിന്ദു ഏകതാ സമ്മേളനം

Increase Font Size Decrease Font Size Print Page
kdy3
കൊടുവള്ളി നഗരസഭ ഹിന്ദു ഏകതാസമ്മേളനം കോഴിക്കോട് ചിന്മയാ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: 'സാമാജിക ഐക്യം പുലരട്ടെ സാമൂഹിക സമരസത പരക്കട്ടെ' എന്ന ആഹ്വാനവുമായി കൊടുവള്ളി മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം മാനിപുരം നരസിംഹമൂർത്തി സന്താനഗോപാല ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ചു. കോഴിക്കോട് ചിന്മയാ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ റിട്ട. സീനിയർ മാനേജറും പോർങ്ങോട്ടൂർ സുബ്രഹ്‌മണ്യ ക്ഷേത്രം പ്രസിഡന്റുമായ സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാരതി ക്ഷേത്രീയ അക്കാഡമിക് പ്രമുഖ് എ.കെ ശ്രീധരൻ വടകര മുഖ്യപഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ മഠത്തിൽ, രക്ഷാധികാരി എം.ചെക്കൂട്ടി എന്നിവർ പ്രസംഗിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിൽ പി.എച്ച്.ഡി നേടിയ ഡോ.കെ.വി സൂര്യജിത്ത്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുളളലിൽ എ ഗ്രേഡ് നേടിയ എം.അഭിജാത് എന്നിവരെ ആദരിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.