കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ കൊല്ലം താലൂക്ക് യൂണിയൻ ചാറുകാട് 1424-ാം നമ്പർ ശാഖ സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ. അനിൽകുമാർ എം.മുളങ്കാടകം ഉദ്‌ഘാടനം ചെയ്തു. ജനാർദ്ദനൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.കെ.രാജൻ സ്വാഗതം പറഞ്ഞു. വിശ്വകർമ്മജരെ അവഗണിക്കുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞ്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്കെതിരെ ശക്തമായ നിലപാടെടുക്കാൻ യോഗം ആഹ്വാനം ചെയ്തു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി കൃഷ്ണൻ കുട്ടി, വൈസ് പ്രസിഡന്റ് സജീവ് പനയം, സുരേഷ് മങ്ങാട്, ചാറുകാട് ജയകുമാർ, ലതിക, അനിൽകുമാർ, ഓമന അമ്മ, രമ, നടരാജൻ, പത്മാവതി, സരസ്വതി, അമ്പിളി, ശ്യാമള, ശ്രീദേവി, കെ.കുമാരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |