തെന്മല: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഗുസ്തി മത്സരത്തിൽ മെഡൽ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വെങ്കല മെഡൽ നേടിയ ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആബേൽ ഷിംഷാ ജോസ്, (ഗ്രീക്കോ റോമൻ, ഫ്രീസ്റ്റൈൽ), എസ്.ആമിന, (ഫ്രീസ്റ്റൈൽ), എസ്.ആർ. അജിത്ത് (ഗ്രീക്കോ റോമൻ) എന്നിവരെയാണ് അനുമോദിച്ചത്. കോൺഗ്രസ് ആര്യങ്കാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജോസ് കുറുമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.എസ്.ഇ. സഞ്ജയ് ഖാൻ, വാർഡ് അംഗം സിൻസി മോൾ, മണ്ഡലം പ്രസിഡന്റ് അഡ്വ.ജോർജ്ജ് കുട്ടി, ബ്ലോക്ക് ജനറൽ സെക്രട്ടറി തോമസ് മൈക്കിൾ, മേഖല പ്രസിഡന്റ് തോമസ് ജോർജ്, മനോജ് വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |