SignIn
Kerala Kaumudi Online
Saturday, 25 April 2026 4.29 AM IST

ഭാരത് ഭവനിലെ കെട്ടിടം യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു

Increase Font Size Decrease Font Size Print Page
yesudas

തിരുവനന്തപുരം: സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം,യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു.യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമികഘട്ട ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

ഗ്രാമഫോൺ ഓൺ ചെയ്ത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനത്തോടെയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.ഡിജിറ്റൽ സംഗീതം,ഗ്രാമഫോൺ സംഗീതം,യേശുദാസിന്റെ അപൂർവ ഫോട്ടോകൾ എന്നിവയ്‌ക്കൊപ്പം,എം.എ.ബേബിയുടെ സംഗീത ശേഖരത്തിൽ നിന്ന് ലഭിച്ച അന്തർ ദേശീയതലത്തിൽ ശ്രദ്ധേയരായ സംഗീതജ്ഞരുടെ സംഗീതവും യേശുദാസ് ഡിജിറ്റൽ ലൈബ്രറിയിൽ ആസ്വദിക്കാം.

രാവിലെ 10മുതൽ ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ,സ്വാതി തിരുനാൾ സംഗീത കോളേജ്,സംഗീത ഭാരതി,പാട്ടുപുര മ്യൂസിക് ബാൻഡ് എന്നീ സംഗീത സംഘങ്ങൾ ഗാനഗന്ധർവന്റെ പാട്ടുകൾ ആലപിച്ചു. ഒപ്പം യേശുദാസിനെ ദേശീയ പുരസ്‌കാരങ്ങൾക്ക് അർഹനാക്കിയ എട്ട് പാട്ടുകൾ അഷ്ടഗാനമാലികയായി ചലച്ചിത്ര പിന്നണി ഗായകൻ രവിശങ്കറും വയലാർ രാമവർമ്മ സാംസ്‌കാരിക വേദി ഗായക സംഘത്തിലെ 50 പേരും ചേർന്ന് ആലപിച്ചു.ഇതിനൊപ്പം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിലുള്ള കലാസംഘങ്ങൾ തത്സമയ ചിത്രങ്ങൾ ഗ്രാഫിറ്റി വാളിൽ രേഖപ്പെടുത്തി.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു.പന്തളം ബാലൻ,അഖില ആനന്ദ്,അനു പ്രവീൺ എന്നിവർ മാനവ ഗീതം ആലപിച്ചു.ഡോ.ദിവ്യ.എസ്.അയ്യർ അദ്ധ്യക്ഷത വഹിച്ചു.പദ്മശ്രീ ഡോ.ഓമനക്കുട്ടി ടീച്ചർ,പണ്ഡിറ്റ് രമേശ് നാരായണൻ,ടി.പി.ശാസ്തമംഗലം,കാവാലം ശ്രീകുമാർ,അഖില ആനന്ദ്,ഭാരത് ഭവൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്സപ്പൻ മത്തായി,ജോസഫ്.കെ.നെല്ലുവേലി,ഡോ.സന്ധ്യ.എസ്.നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.