
ചവറ: ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ചവറ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകടവ് - ഫാത്തിമ ഐലൻഡ് - അരുളപ്പൻതുരുത്ത് പാലങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
നൂറുകണക്കിന് തുരുത്ത് നിവാസികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പാലങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ചടങ്ങിൽ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, പി.ജെ.രാജേന്ദ്രൻ, എസ്.ജയൻ, വി.കെ.അനിരുദ്ധൻ, ഫാ. ജോൺ പോൾ, ജോസഫ് തോബിയാസ്, വി.രാജ്കുമാർ, ബി.മോഹൻദാസ്, ശ്യാംകുമാർ, എഡ്വേർഡ് നസ്രത്ത്, ജാനറ്റ് ഹണി, ഫ്രാൻസിസ് ഡേവിഡ്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരായ ദീപ ഓമനക്കുട്ടൻ, പി.ആർ.മഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയായിരുന്നു നിർമ്മാണ ഏജൻസി.
ജനകീയ കൂട്ടായ്മയുടെ നേട്ടം
തുരുത്തുകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ യാഥാർത്ഥ്യമായതോടെ പ്രദേശം വലിയ ആഹ്ലാദത്തിലാണ്. ഉദ്ഘാടനത്തിന് ശേഷം എം.എൽ.എയോടൊപ്പം ജനങ്ങളും പാലം കടന്ന് മറുകരയിലെത്തി സന്തോഷം പങ്കിട്ടു. ജനകീയ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായാണ് പദ്ധതി പൂർത്തിയാക്കിയത്. പാലത്തിനാവശ്യമായ ഭൂമി തുരുത്ത് നിവാസികൾ സൗജന്യമായാണ് വിട്ടുനൽകിയത്. മുക്കാട് പള്ളി അധികൃതർ നൽകിയ 25 സെന്റ് സ്ഥലവും പദ്ധതിയിൽ നിർണായകമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ബെനിഫിഷ്യറി കമ്മിറ്റി രൂപീകരിച്ച് നഷ്ടപരിഹാരത്തുക സമാഹരിച്ചു നൽകിയതും ശ്രദ്ധേയമായി.
ആകെ നീളം
602 മീറ്റർ
(പാലങ്ങളും അനുബന്ധ റോഡുകളും)
വീതി
5.5 മീറ്റർ
നടപ്പാത
1.70 മീറ്റർ
ആകെ വീതി
7.2 മീറ്റർ
നിർമ്മാണച്ചെലവ്
₹ 25.70 കോടി
ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് പാലം പണി പൂർത്തിയാക്കിയത്. പാലത്തിന്റെ ഒരുവശത്തെ അപ്രോച്ച് റോഡിന്റെ ജോലികൾ വേഗം തുടങ്ങും.
ഡോ. സുജിത് വിജയൻപിള്ള
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |