SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.19 PM IST

കളക്ടറേറ്റ് വളപ്പിലെ കോടതിക്ക് ബോംബ് ഭീഷണി സന്ദേശം

Increase Font Size Decrease Font Size Print Page

കൊല്ലം: കളക്ടറേറ്ര് വളപ്പിൽ പ്രവർത്തിക്കുന്ന ചീഫ് ജുഡീഷ്യൽ മജിസ്‌​ട്രേറ്റ് കോടതിയുടെയും ലീഗൽ സർവീസസ് അതോറിട്ടി​യുടെയും ഔദ്യോഗിക മെയിൽ ഐഡിയിൽ ബോംബ് ഭീഷണി സന്ദേശമെത്തി. കോടതികളിൽ സയനൈഡ് വാതകം നിറച്ച 15 ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.10ന് മുമ്പ് അവ പൊട്ടുമെന്നുമായിരുന്നു ഭീഷണി.

ഇന്നലെ രാവിലെ 7.28ന് സന്ദേശങ്ങൾ എത്തിയത്. പത്ത് മണിയോടൈ മെയിൽ ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കൊല്ലം വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ബോംബ് സ്​ക്വാഡും ഡോഗ് സ്​ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫെബ്രുവരി 19 നും കളക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. അന്ന് എമർജൻസി റെസ്‌​പോൺസ് സെല്ലിന്റെ നമ്പറിൽ വിളിച്ച മയ്യനാട് മുക്കം സ്വദേശി പ്രമോദിനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കളക്ടറുടെ ഔദ്യോഗിക മെയിലിൽ ഒരുവർഷത്തിനിടെ അഞ്ച് തവണ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടർക്ക് വന്ന ഭീഷണി സന്ദേശത്തിലെ വിവരങ്ങൾ തന്നെയാണ് ഇന്നലെ കോടതികൾക്ക് വന്ന മെയിലിലുകളിലുമുള്ളത്. എല്ലാത്തിനും പിന്നിൽ ഒരാളാണെന്നാണ് സംശയം.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.