SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.46 PM IST

പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവ്

Increase Font Size Decrease Font Size Print Page
sd

കൊല്ലം: പോക്സോ കേസിൽ 77 കാരനായ പ്രതിക്ക് 120 വർഷം കഠിനതടവും 6 ലക്ഷം രൂപ പി​ഴയും. പെരിനാട് ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനിൽ നെൽസണി​നെയാണ് കൊല്ലം അതിവേഗം സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശി​ക്ഷി​ച്ചത്.

2020 മുതൽ 22 വരെ കോവിഡ് കാലത്താണ് പ്രതി പത്തു വയസുകാരിയെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അമ്മ ജോലിക്ക് പോകുമ്പോൾ പിതാവിന് മദ്യം നൽകിയ ശേഷമായി​രുന്നു പീഡനം. അദ്ധ്യാപകന്റെ ഇടപെടലിലാണ് സംഭവം പുറത്തറി​ഞ്ഞത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.രതീഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. കുട്ടി​യുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്താൻ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്ന് നഷ്ടപരി​ഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി​യോട് നിർദ്ദേശിച്ചിട്ടുണ്ട്. എ.എസ്.ഐമാരായ എസ്.സിന്ധ്യാ ,മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.