കൊല്ലം: കടക്കെണി വിമോചന മുന്നണി (കെ.വി.എം) കൊല്ലം ജില്ലാ കൺവെൻഷൻ 15ന് വൈകിട്ട് 3ന് കൊല്ലം ബീച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ മുഖ്യാതിഥിയാവും. ജില്ലാ പ്രോഗ്രാം കൺവീനർ എസ്. സുചിത്ര അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ആരുഷ്, പെരുമൺ ഷാജി, ദാസൻ ബർണാട് എന്നിവർ സംസാരിക്കും. കവിയും സാഹിത്യകാരനുമായ ആസാദ് ആശിർവാദ്, ചലച്ചിത്ര പിന്നണി ഗായകൻ ഡോ. ആശ്രാമം ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും.
ബാങ്ക് വായ്‌പയെടുത്ത് ജപ്‌തി നോട്ടീസ് ലഭിച്ചവർ, വീടും സ്ഥലവും നഷ്ടപ്പെട്ടവർ, മറ്റ് ബാങ്ക് നടപടികൾ നേരിടുന്നവർ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ കൺവീനർ അറിയിച്ചു. ഫോൺ: സുചിത്ര (9947188612), പെരുമൺ ഷാജി (9645115173)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |