കൊല്ലം: അടുത്ത സർക്കാരിന്റെ ചുമലിൽ കോടിക്കണക്കിന് കുടിശ്ശിക കെട്ടിവയ്ക്കാനും ഡാറ്റ ചോർത്തി ജീവനക്കാരെ വില്പന ചരക്കാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഷാരോൺ അച്ചൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.സുനിൽ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ, ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ്, ടി. ഹരീഷ്, എൻ. ബാബു, ജോൺസൺ കുറവേലിൽ, ഫിറോസ് വാളത്തുംഗൽ, രഞ്ജു, എം.മനോജ്, എം.ആർ. ദിലീപ്, പൗളിൻ ജോർജ്, എ.ആർ. ശ്രീഹരി, ബി.വിനോദ് കുമാർ, ലെനിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |