തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടത്തുന്നു. 15ന് വൈകിട്ട് 4ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കുന്ന ക്ലാസുകൾക്ക് തൊടുപുഴ ഫയർ ആൻ‌് റെസ്‌ക്യൂ ഓഫീസർമാർ നേതൃത്വം നല്കും. ആധുനിക കാലത്ത് നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകതയും, വെള്ളത്തിൽ പെട്ട് അപകടമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ടതായ ജീവൻ രക്ഷാമാർഗ്ഗങ്ങളെകുറിച്ച് വിശദവും, സമഗ്രവും, പ്രായോഗികവുമായ ക്ലാസുകളാണ് നടത്തുന്നത്. കൂടാതെ സി.പി.ആർ നല്കുന്നത് സംബന്ധിച്ചും വിശദമായ ക്ലാസ് എടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |