
ആലപ്പുഴ: വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് അങ്കണത്തിൽ പ്രവർത്തനമാരംഭിച്ച ഹോർട്ടികോർപ്പിന്റെ പ്രീമിയം സ്റ്റാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഡി.എം ബി.ജ്യോതിക്ക് പച്ചക്കറി കിറ്റ് നൽകി ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ് വില്പന നടത്തുക. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |