
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 കിടക്കകളടങ്ങിയ പീഡിയാട്രിക് സർജറി സ്റ്റെപ്പ്-ഡൗൺ ഐ.സി.യു പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എ. ഹരികുമാർ, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. അഥിയ , ചീഫ് നഴ്സിംഗ് ഓഫീസർ ലിസ്സി ജോർജ്, നഴ്സിംഗ് സൂപ്രണ്ട് മിനി എസ് , സീനിയർ നഴ്സിംഗ് ഓഫീസർ അലീസ് ജോർജ് എന്നിവർ പങ്കെടുത്തു. പുതിയ ഐ.സി.യു ആശുപത്രിയുടെ സേവനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് ഡോ.പദ്മകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |