
മുഹമ്മ: മുഹമ്മ ചീരപ്പൻചിറ മുക്കാൽ വെട്ടം അയ്യപ്പൻ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി. ആലപ്പുറത്ത് ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലമേന്തിയ ഭക്തരെ ശിവപാർവ്വതി രൂപത്തിലെത്തിയ നർത്തകർ അനുഗമിച്ചു. ചെണ്ടമേളം, ഗരുഡൻ പയറ്റ് എന്നിവയും താലപ്പൊലിക്ക് പകിട്ടേകി. ഗുരുസ്ഥാനീയൻ സി. എസ്. കേശവലാലിന്റെ നേതൃത്വത്തിൽ താലപ്പൊലിയെ വരവേറ്റു. കാര്യദർശി സി. അനീഷ് , പുഷ്പവല്ലി കനകാംബരൻ, കുഞ്ഞുമോൾ കരുണൻ, ഷീലമ്മ രമേശൻ, വീണ അശോകൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |