SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.10 PM IST

വഞ്ചിപ്പുഴയെ വലച്ച് ബോട്ട് സർവീസ്

Increase Font Size Decrease Font Size Print Page
boat

കൊല്ലം: ബോട്ട് കേടായി ഒന്നരമാസം പിന്നിട്ടിട്ടും ദുരിതയാത്രയ്ക്ക് അറുതിയില്ലാതെ വഞ്ചിപ്പുഴ പ്രദേശത്തെ അൻപതോളം കുടുംബങ്ങൾ. കുരീപ്പുഴ വഞ്ചിപ്പുഴയിൽ നിന്ന് കൊല്ലത്തേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് കേടായത്. പകരം ആലപ്പുഴയിൽ നിന്ന് പുതിയ ബോട്ട് ലഭിച്ചെങ്കിലും കൊല്ലത്തേക്ക് കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ജലഗതാഗതവകുപ്പ് അധികൃതർ പറയുന്നത്. തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമ്മാണമാണ് തടസമായി ചൂണ്ടിക്കാട്ടുന്നത്. രാവിലെ 6.15 മുതൽ വൈകിട്ട് 7.30 വരെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. കുരീപ്പുഴ വഴി ബസ് സർവീസ് കുറവായതിനാലും ബസുകൾ അഞ്ചാംലുംമൂട് വഴി കറങ്ങിവരുന്നതിനാലും യാത്രക്കാരുടെ ഏക ആശ്രയം ഈ ബോട്ട് സർവീസായിരുന്നു. വഞ്ചിപ്പുഴയിൽ നിന്ന് രാവിലെ 6 മുതൽ ജലഗതാഗതവകുപ്പിന്റെ കടത്തുവള്ളം ഉണ്ടെങ്കിലും ഇത് കടവൂർ പള്ളിവരെ മാത്രമേ ഉള്ളൂ. ബസിനെ ആശ്രയിച്ചാൽ മണിക്കൂറുകൾ എടുത്താണ് കൊല്ലത്തെത്തുന്നത്. ഈ കാരണത്താൽ മറ്റ് ജില്ലകളിലേക്ക് ഉൾപ്പടെ ജോലിക്ക് പോകുന്നവർക്ക് ട്രെയിൻ ഉൾപ്പടെ ലഭിക്കാതെ പോകുന്ന സാഹചര്യവുമുണ്ട്.

മുടങ്ങിയിട്ട് ഒന്നരമാസം

 സർവീസ് മുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു
പരിമിതി പരിഹരിക്കാൻ കടത്തുവള്ളത്തിനാകുന്നില്ല

 കടത്തുവള്ളം വൈകിട്ട് 6ന് ശേഷം സർവീസ് നടത്തില്ല

 ഇത് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കി

 ബോട്ട് രാത്രി 7.30 വരെ സർവീസ് നടത്തിയിരുന്നു

 ജോലിക്ക് പോകുന്നവർക്ക് കൃത്യസമയത്ത് എത്താൻ കഴിയാത്ത സാഹചര്യം

 ബോട്ട് സർവീസ് പുനരാരംഭിക്കാൻ അടിയന്തര സംവിധാനം ഉണ്ടാകണം

ദുരിതത്തിൽ

50 ഓളം

കുടുംബങ്ങൾ

ഒന്നരമാസമായിട്ടും പ്രശ്നപരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വളരെ ബുദ്ധിമുട്ടിയാണ് യാത്ര.

ബോട്ട് യാത്രക്കാർ

കേടായ ബോട്ടിന് പകരം ആലപ്പുഴയിൽ നിന്ന് ബോട്ട് ലഭിച്ചിട്ടുണ്ടെങ്കിലും കൊല്ലത്തേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യം.

ജലഗതാഗത വകുപ്പ് അധികൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.