കൊല്ലം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കൊല്ലം സിറ്റി പൊലീസും കേന്ദ്രസായുധസേന വിഭാഗവും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ സേനാംഗങ്ങളും അണിനിരന്നു. ഇന്നലെ വൈകിട്ട് 4 ഓടെ ജില്ലാ സായുധ ക്യാമ്പിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് വി പാർക്ക് വഴി റെയിൽവേ സ്റ്റേഷൻ ചുറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തുകയും തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി ചിന്നക്കട നഗരം ചുറ്റി കൊല്ലം ബീച്ചിൽ സമാപിച്ചു. ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ നേതൃത്വത്തിൽ അഡീിഷണൽ എസ്.പി ദിനിൽ, കൊല്ലം എ.സി.പി രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ജോസ് ഫിലിപ്പ്, എ.എസ്.പി അമൃത എന്നിവർ സേനാംഗങ്ങളെ നയിച്ചു. അസി. കമാൻഡന്റ് വിനയ് തൻവാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ റാഫിയാണ് ഒരു കമ്പനി ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങളെ നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |