കൊല്ലം: സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന ദേശിംഗനാട് ബാക്ക് വാട്ടേഴ്‌സ് മാരത്തോണിന്റെ അഞ്ചാമത് എഡിഷൻ ജൂലായ് 12ന് ആശ്രാമത്ത് നടക്കും. വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതക്കെതിരെ 'എന്തുവന്നാലും മാനസിക ധൈര്യം കൈവിടരുത് ' എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.
ഹാഫ് മാരത്തോൺ (21.1കിലോ മീറ്റർ), 10 കിലോമീറ്റർ, 3 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി റൺ എന്നീ ഇനങ്ങളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് ടീഷർട്ടിന് പുറമെ മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിവിധ പ്രായത്തിൽപ്പെട്ട 42 പേർക്ക് ക്യാഷ് പ്രൈസുകൾ നൽകും. 15ന് രജിസ്ട്രേഷൻ ആരംഭിക്കും. ഏപ്രിൽ 15 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഓഫർ ഉണ്ടായിരിക്കും.
പ്രസ് ക്ലബിൽ നടന്ന മീറ്റിംഗിൽ കിംസ് ഹെൽത്ത് ചീഫ് എക്സി. ഓഫീസർ ഡോ. പ്രിൻസ്, സോൾസ് ഒഫ് കൊല്ലം ഫൗണ്ടർ അഡ്വ. വിജയ് രാജ്, ക്ലബ് പ്രസിഡന്റ് പി.കെ.പ്രവീൺ, സെക്രട്ടറി രാജു രാഘവൻ, ഡോ.എബ്രഹാം ജെറോം, ട്രഷറർ സി.എൽ.ഉണ്ണി, അഡ്വൈസർ രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |