SignIn
Kerala Kaumudi Online
Friday, 24 April 2026 11.03 PM IST

പുതുതലമുറയ്ക്ക് വഴിമാറി കെ.പി. മോഹനൻ,​ കൂത്തുപറമ്പിൽ അരങ്ങൊഴിയൽ

Increase Font Size Decrease Font Size Print Page
mohana
കെ.പി. മോഹനൻ

കൂത്തുപറമ്പ്: കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026ൽ മത്സരിക്കില്ലെന്ന് സിറ്റിംഗ് എം.എൽ.എ കെ.പി. മോഹനൻ പ്രഖ്യാപിച്ചു. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു, നാലു തവണ ജയിച്ചു ഇനി പുതിയ തലമുറയ്ക്ക് വഴിമാറുകയാണെന്നും മത്സരിക്കില്ലെന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മോഹനൻ വ്യക്തമാക്കി.
സ്വന്തം ഇഷ്ടപ്രകാരമാണ് മാറിനിൽക്കാൻ തീരുമാനിച്ചതെന്നും മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി ഒരു പേർ നിർദേശിക്കാൻ വേണ്ടിയാണ് പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കമ്മിറ്റിയിൽ പി.കെ പ്രവീണിന്റെ പേർ ഉയർന്നതോടെയാണ് മോഹനൻ ഈ നിലപാട് വ്യക്തമാക്കിയത്. ആർ.ജെ.ഡി മണ്ഡലം കമ്മിറ്റി തന്നെ മോഹനനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തിൽ യോജിപ്പുണ്ടായിരുന്നില്ല.

മണ്ഡലം കമ്മിറ്റികളിൽ തനിക്കെതിരെ വിമർശനങ്ങളുണ്ടായി എന്നത് തെറ്റായ വാർത്തയാണ്. തിരഞ്ഞെടുപ്പുകളിൽ യുവാക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെ മാറിനിൽക്കുകയാണ്.

കെ.പി. മോഹനൻ എം.എൽ.എ

TAGS: LOCAL NEWS, KANNUR, ELECTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.