കരുനാഗപ്പളളി: നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മരുതൂർകുളങ്ങര നാലാം ഡിവിഷനിൽ നിർമ്മിക്കുന്ന കുഴൽക്കിണറിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ പി. സോമരാജൻ നിർവ്വഹിച്ചു. കുഴൽക്കിണർ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നഗരസഭയ്ക്ക് വിട്ടുനൽകിയ മരുതൂർകുളങ്ങര തെക്ക് മാമ്പറ തെക്കതിൽ അബ്ദുൽ റഹ്മാൻ-ഷാഹിദ ദമ്പതികളെ ചടങ്ങിൽ ചെയർപേഴ്‌സൺ ആദരിച്ചു.
വൈസ് ചെയർപേഴ്‌സൺ ബീന ജോൺസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി. രാജു, ആശ അനിൽ, ബി. മോഹൻദാസ്, മുനമ്പത്ത് ഗഫൂർ, വാർഡ് കൗൺസിലർ ബേബി ജസീന, അസിസ്റ്റന്റ് എൻജിനീയർ എം.ബിജു എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സലാഹുദ്ദീൻ, ബി.എം. നസീം, അശ്വതി ശ്യാം, ജി. സുനിൽ, എസ്.സിംലാൽ, രാജേഷ്, എം.നിസാർ, സുനിത സലിംകുമാർ, ബിന്ദു, മിനി, കെ.പി. ശ്രീവിദ്യ, സീമ സഹജൻ, ഗിരീഷ് കുമാർ, എസ്.സുജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |