കൊല്ലം: എസ്.എൻ വനിതാ കോളേജിലെ അന്തർദേശീയ സെമിനാർ പരമ്പരയുടെ ഭാഗമായി മലയാള വിഭാഗം സംഘടിപ്പിച്ച ഏകദിന സെമിനാറിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാള വിഭാഗം പ്രൊഫസർ ഡോ. കെ.ബി.ശെൽവമണി 'സൈബർ സാഹിത്യം ചില നവീന വിചാരങ്ങൾ ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫസർ ഡോ. എ.മഞ്ജു. അദ്ധ്യക്ഷയായി. മലയാളവിഭാഗം മേധാവി ഡോ. വി.എസ്.ലക്ഷ്മി സ്വാഗതവും സെമിനാർ കോ ഓർഡിനേറ്റർ ഡോ.നീലിമ ജയദേവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |