
ആലപ്പുഴ : എക്സൈസ് വകുപ്പ് വിമുക്തി മിഷൻ, ജില്ലാ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു. വിമുക്തി മിഷൻ ജില്ലാ മാനേജർ വൈ. പ്രസാദ് ഫ്ലാഗ് ഓഫ് നടത്തി. ആലപ്പുഴ കോർവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ള അംഗങ്ങൾ, റഗ്ബി അസോസിയേഷൻ അംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങി നൂറോളം പേർ പങ്കെടുത്തു. വിമുക്തി മിഷൻ ആലപ്പുഴ ജില്ലാ കോർഡിനേറ്റർ അഞ്ചു.എസ്.റാം, വിമുക്തി കോഡിനേറ്റർ വി.ബി.വിപിൻ , ടൂറിസം പൊലീസ് എസ്.ഐ പി.ആർ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ചന്ദനക്കാവ് റസിഡന്റ് സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് പി.കെ.വിജയകുമാർ, ട്രഷറർ തരുൺ മേനോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |