
ആലപ്പുഴ : മണ്ണഞ്ചേരി ജംഗ്ഷനിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 45.84 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച ഓട്ടോ പാർക്കും വെയിറ്റിംഗ് ഷെഡും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ഉല്ലാസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആസിഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ ശശിധരൻ, സുധർമ്മ രാജേന്ദ്രൻ, വി.കെ.ഉല്ലാസ് , പഞ്ചായത്ത് അംഗങ്ങളായ ബി.നിസാർ, സൽമാൻ അജീഷ് മോൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |