
കുട്ടനാട് : എസ്. എൻ. ഡി. പി. യോഗം രാമങ്കരി ഏഴാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്തിൽ ആരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് നിർവഹിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഭദ്രദീപം തെളിച്ചു. ശാഖ പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി അദ്ധ്യക്ഷനായി.
മുൻ സെക്രട്ടറി ധർമ്മാംഗദന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം മുൻ കൈയെടുത്ത് നിർമ്മിച്ചു നല്കിയ ഭക്ഷണശാലയുടെ പ്രവർത്തനത്തിന് ശാഖായോഗം വനിതാസംഘം പ്രവർത്തകർ നേതൃത്വം വഹിക്കും . ഓർഡർ നല്കുന്നതനുസരിച്ച് സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി നല്കുമെന്ന് സെക്രട്ടറി സുഗുണമ്മ ധർമ്മാംഗദൻ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |