
അമ്പലപ്പുഴ: കരൂർ കഴിക്കേ വീട്ടിൽ ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിലെ രോഹിണി മകയിരം മഹോത്സവത്തിന് ക്ഷേത്രം തന്ത്രിമാരായ കല്ലമ്പള്ളി മഠം വാമനൻ നമ്പൂതിരിയുടേയും കല്ലമ്പള്ളി മഠം കൈലാസ് നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി തുറവൂർ രാജേഷ് ശാന്തി സഹകാർമ്മികത്വം വഹിച്ചു. ഭദ്രദീപ പ്രകാശനം ആർ. ചന്ദ്ര ബോസ് നിർവ്വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.പത്മരാജി , സെക്രട്ടറി പി. ബാബു ,ഖജാൻജി പി. ബിനോഷ് , വൈസ് പ്രസിഡന്റ് എൻ.കെ. സജീവൻ , ജോയിന്റ് സെക്രട്ടറി ജി. ബിനീഷ് , കെ. രാജേന്ദ്രൻ ,ഡി. ഗോപകുമാർ ,കെ. പ്രിജി ,മിനി സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. 25 ആറാട്ടോടെ ഉത്സവം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |