
ആലപ്പുഴ : രാജ്യത്ത് പാചകവാതകക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിന് പ്രതിവിധി കാണാതെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടി ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അഭിപ്രായപ്പെട്ടു. എ.എ.ടി.യു.സി ജില്ലാ കമ്മിറ്റി പാസ്‌പോർട്ട് ഓഫീസിൽ മുന്നിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി .പി മധു സ്വാഗതം പറഞ്ഞു. എ.എം. ഷിറാസ് , എം.കെ. ഉത്തമൻ, കെ എൽ ബെന്നി, ആർ . പ്രദീപ്,എം. ഡി സുധാകരൻ, ആർ. സുരേഷ് എന്നിവർ സംസാരിച്ചു . അസി. സെക്രട്ടറി ബി. നസീർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |