
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എൻജിനിയറിംഗ് കോളേജ് ഇടം നേടി. സംസ്ഥാനത്ത് എട്ട് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം.
തിരുവനന്തപുരം നഗരത്തിൽ നടന്ന ഡെവലപ്പേഴ്സ് കോൺക്ലേവിൽ വ്യവസായ മന്ത്രി പി.രാജീവ് ഡെവലപ്പർ പെർമിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയിലൂടെ വ്യവസായ സ്ഥാപനങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാനും വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, ഗവേഷണം, സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, സംരംഭകത്വ പരിശീലനം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |