കൊല്ലം: കൊലപാതങ്ങൾക്ക് ശേഷം സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. അലുവ അതുലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നവമാദ്ധ്യമങ്ങളിൽ പൊലീസ് നിരീഷണം തുടർന്നുവരവേയാണ് രണ്ട് സംഘങ്ങൾക്കുമിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നത്.
കൊല്ലം സിറ്റി സോഷ്യൽ മീഡിയ സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലും സൈബർ പൊലീസ് സ്റ്റേഷനിലുമായി ഇത്തരം പ്രചാരണം നടത്തിയതിന് ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |