
കോട്ടയം : മലങ്കര സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിർദ്ധനാരായ യുവതികൾക്കുള്ള ധനസഹായം വിതരണം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
ഉദ്ഘാടനം ചെയ്തു. 40 കുടുംബങ്ങൾക്ക് സഹായം കൈമാറി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വിവാഹ സഹായ സമിതി കൺവീനർ എ കെ ജോസഫ്, പി.എം.തോമസ്, ജോൺസൺ കല്ലട, മാത്യു പി.ജി, കുര്യൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |