
വാഴൂർ : എസ്.വി.ആർ എൻ.എസ്.എസ് കോളേജിൽ ബോട്ടണി, സുവോളജി വിഭാഗങ്ങൾ ഐ.ക്യു.എ.സി.യുമായി സഹകരിച്ച് അന്താരാഷ്ട്ര വെബിനാർ നടത്തി. പ്രിൻസിപ്പൽ ഡോ.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫിൻലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടുർക്കുവിലെ സീനിയർ റിസർച്ചർ ഡോ.സുനി മാത്യു, ചെന്നൈ ജെ.ബി.എസ് കോളേജ് ഫോർ വിമൻസിലെ അസോ.പ്രൊഫസർ ഡോ.ഡി.മുബീൻ സുൽത്താന എന്നിവർ വിഷയാവതരണം നടത്തി. വാഴൂർ കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ.പ്രീതാപിള്ള, ഡോ.വി.എസ്.റാണി, ഡോ.കെ.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |