
കാഞ്ഞങ്ങാട് : അസ്‌കാഡ് 2025- 26 പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി ബ്ലോക്ക്തല സെമിനാർ സംഘടിപ്പിച്ചു. നീലേശ്വരം മൃഗശുപത്രി ഹാളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.വി.ബിന്ദു സെമിനാർ ഉൽഘാടനം ചെയ്തു.കന്നുകുട്ടി പരിപാലനം, കന്നുകാലികളുടെ വേനൽകാല പരിചരണം തുടങ്ങിയ വിഷയങ്ങളെ ആസ്‌പഥമാക്കി നീലേശ്വരം വെറ്റിനറി സർജൻ ഡോ. ഇ. ചന്ദ്രബാബു ക്ളാസ്സുകൾ കൈകാര്യം ചെയ്തു. നീലേശ്വരം സീനിയർ വെറ്ററിനറി സർജൻ ഡോ.പി.ആശ അദ്ധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.പ്രദീപ് കുമാർ സ്വാഗതവും പി.ദിവ്യ നന്ദിയും പറഞ്ഞു.കുമ്പഡാജെ വെറ്ററിനറി സർജൻ ഡോ.എൽ.ശ്രീല , വിനോദ്കാന്ത്, എം.പ്രേമ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |