
കൊല്ലം: ഗോത്ര മേഖലയിലെ യുവതീ- യുവാക്കൾക്ക് ഉപജീവനം നൽകുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ) പദ്ധതിക്ക് ജില്ലയിൽ തുടക്കം. 33 പേരായിരുന്നു പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും പരിശീലനം പൂർത്തിയായപ്പോൾ 25 പേരായി കുറഞ്ഞു.
കുളത്തൂപ്പുഴ, തെന്മല, പിറവന്തൂർ, ആര്യങ്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള യുവതി-യുവാക്കളാണ് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും. ഫാഷൻ ഡിസൈനിംഗ് യൂണിറ്റ്, എംബ്രോയിഡറി യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളാണ് തുടങ്ങിയിട്ടുള്ളത്. ഓരോരുത്തർക്കും അവരവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പരിശീലനവും സാങ്കേതിക സഹായങ്ങളും നൽകി. കുടുംബശ്രീ ട്രൈബൽ എന്റർ പ്രൈസ് ഫണ്ടിൽ നിന്നാണ് സാമ്പത്തിക സഹായം നൽകിയത്. മുമ്പ് ഏതെങ്കിലും ഘട്ടത്തിൽ സംരംഭം തുടങ്ങി താത്കാലികമായി നിറുത്തിവച്ചവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താത്പര്യമുള്ളത് തിരഞ്ഞെടുക്കാം
പ്രാദേശിക സാദ്ധ്യത മനസിലാക്കി സ്വയം സന്നദ്ധരായി എത്തുന്നവർക്ക് താത്പര്യങ്ങൾക്കനുസരിച്ചുള്ള മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാം
സാമ്പത്തിക സഹായം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം എന്നിവ കുടുംബശ്രീ നൽകും
ജീവനോപാധി എന്ന നിലയിൽ നന്നായി നടത്താൻ ഒരുവർഷത്തോളം ഒരാളുടെ മേൽനോട്ടത്തിൽ സഹായമുണ്ടാകും
ഇതിനായി പ്രത്യേക പരിശീലനം നൽകിയ മെന്റർമാരുണ്ടാകും
ഉന്നതികളിൽ അനിമേറ്റർമാരായി പ്രവർക്കുന്ന അംഗങ്ങളാണിവർ
18നും 35നുമിടയിൽ പ്രായമുള്ളവരെയാണ് പരിഗണിച്ചിരുന്നത്
45 വയസുവരെയുള്ള പത്ത് ശതമാനം പേരും ഉൾപ്പെടും
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സംരംഭക സ്വപ്നങ്ങൾ സഫലാമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |