കൊല്ലം: ബി.ജെ.പി ജില്ലാ ആസ്ഥാന മന്ദിരം 'ദീനദയാൽ ഭവൻ' 25ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ചിന്നക്കടയിൽ കല്യാൺ സിൽക്ക്സിന്റെ പിന്നിലായിട്ടാണ് ആസ്ഥാന മന്ദിരം. ഓഫീസ് മുറികൾ, ജനപ്രതിനിധികൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ, സഹായക കേന്ദ്രം, കോൺഫറൻസ് ഹാളുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. എം.എൽ.എമാർക്കും തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർക്കും പ്രത്യേക മുറികളുണ്ട്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില മന്ദിരമാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 10നാണ് ചടങ്ങ്. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |