
കൊണ്ടോട്ടി: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി അഷ്രഫലി കൊണ്ടോട്ടി സുബ്രഹ്മണ്യ ശിവക്ഷേത്രത്തിൽ നിന്നാണ് ഇന്നലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. സ്ഥാനാർത്ഥിയെ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നിവേദ്യം നൽകി സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ദേവദാസൻ, സെക്രട്ടറി സി.കെ സ്വാമി തുടങ്ങിയവരാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. മേലങ്ങാടിയിലെ പൗരപ്രമുഖരായ കൊണ്ടോട്ടി നേർച്ച സ്ഥാനീയൻ റഹ്മാൻ തങ്ങൾ, നിയുക്ത സ്ഥാനീയൻ കെ.ടി. കുഞ്ഞിമോൻ തങ്ങൾ, മുതിർന്ന ലീഗ് നേതാവ് കെ.പി ഇണ്ണി, അബൂബക്കർ, പനയം പുറത്ത് ബിച്ചാപ്പു, കെ.കെ. കുഞ്ഞാലൻകുട്ടി എന്നിവരെയും സ്ഥാനാർത്ഥി സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |