
പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഴ്ച പരിമിതി ഉള്ളവർക്ക് ബ്രെയിലി ലിപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തും. 85 വയസിന് മുകളിലുള്ള വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും. ഹോം വോട്ടിങ്ങിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ 12 ഡി ഫോറം ബി.എൽ.ഒമാർ വഴി വരണാധികാരിക്ക് സമർപ്പിക്കാം. ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് പോളിംഗ് ബൂത്ത് സജ്ജീകരിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക റാമ്പും വീൽചെയറും കുടിവെള്ളവും ഉറപ്പുവരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |