ആലപ്പുഴ: കാർമൽ എൻജിനിയറിംഗ് കോളജിൽ എൻ.ബി.എ പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ. സിവിൽ, മെക്കാനിക്കൽ ബ്രാഞ്ചുകൾക്ക് മാത്രമുള്ള അക്രഡിറ്റേഷൻ കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചുകൾക്കും ലഭിച്ചു. ഇതിലൂടെ വിദേശസർവകലാശാലകളിലും തൊഴിൽമേഖലയിലും ഈബിരുദങ്ങൾക്ക് അംഗീകാരം കിട്ടുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ആഗോള തൊഴിൽ സാദ്ധ്യതയും ഉറപ്പാക്കാനാകും. അദ്ധ്യാപനരീതി, തുടർച്ചയായ മൂല്യനിർണയ സംവിധാനം, അദ്ധ്യാപക പരിശീലനം, ലാബോറട്ടറികൾ, ഡിജിറ്റൽ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടും. വാർത്താസമ്മേളനത്തിൽ പ്രൊഫ. വി. നാരായണൻ നമ്പൂതിരി, കെ.വി. ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |