ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 2,906 അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. സർക്കാർ പരിധിയിലെ പൊതുഇടങ്ങളിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ 120 ചുവരെഴുത്തുകളും 2538 പോസ്റ്ററുകളും 82 ബാനറുകളും 143 മറ്റ് വസ്തുക്കളും ഉൾപ്പെടെ 2,883 അനധികൃത പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. സ്വകാര്യ ഇടങ്ങളിൽനിന്ന് 20 പോസ്റ്ററുകൾ, മൂന്ന് ബാനറുകൾ എന്നിവ ഉൾപ്പെടെ 23 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു. ജില്ലാ കളക്ടർ കെ ഇമ്പശേഖറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |