കൊല്ലം: ആശ്രാമം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ 2026ലെ ഉത്സവത്തിന്റെയും കൊല്ലം പൂരത്തിന്റെയും നോട്ടീസ് പ്രകാശനം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ബി.സുരേഷ്, സെക്രട്ടറി എം.അനിൽകുമാർ, ജോ. സെക്രട്ടറി സജിത്ത്, കമ്മിറ്റി അംഗങ്ങളായ ജി.രാജീവ്, ജി.തുളസീധരൻ, ജനറൽ കൺവീനർ എസ്.സി.എസ്.നായർ, പൂരം വൈസ് ചെയർമാൻ എസ്.ശ്രീകുമാർ, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി കൺവീനർ രാജേഷ് അമ്പാടി, വനിതാ കമ്മിറ്റി പ്രസിഡന്റ് ബി.ആനന്ദവല്ലി അമ്മ, സെക്രട്ടറി വി.എസ്.ഗീത, ട്രഷറർ സുജ ഗിരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |