19 പത്രികകൾ നിരസിച്ചു
കൊല്ലം: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്ന് ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. 69 സ്ഥാനാർത്ഥികളുടെ പത്രികകൾ സ്വീകരിച്ചു. 19 എണ്ണം നിരസിച്ചു. അതത് നിയോജകമണ്ഡല വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്. സ്ഥാനാർത്ഥികൾക്ക് മാർച്ച് 26 വരെ പത്രിക പിൻവലിക്കാനുള്ള സാവകാശമുണ്ട്. അവസാന തീയതി കഴിഞ്ഞാലുടൻ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കി ചിഹ്നങ്ങൾ അനുവദിക്കും.
മണ്ഡലം, സ്ഥാനാർത്ഥികൾ, തള്ളിയത്
കരുനാഗപ്പള്ളി, 6, 2
ചവറ, 4, 3
കുന്നത്തൂർ, 5, 0
കൊട്ടാരക്കര,7, 1
പത്തനാപുരം,9, 0
പുനലൂർ, 9, 0
ചടയമംഗലം, 6, 3
കുണ്ടറ, 6,1
കൊല്ലം, 5,4
ഇരവിപുരം, 7,3
ചാത്തന്നൂർ, 5, 2
കളത്തിൽ മൂന്ന് അപരന്മാർ
ചവറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയുടെ അപരൻ കൊല്ലം തങ്കശേരി സ്വദേശി ആർ.എസ്.സുജിത്തിന്റെ അപേക്ഷ സൂക്ഷ്മ പരിശോധനയിൽ തള്ളി.
ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.നൗഷാദിന്റെ അപരൻ മുഖത്തല സ്വദേശി എ.നൗഷാദ്, പത്തനാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ അപരൻ ജ്യോതിഷ് കുമാർ.എം, എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.ഗണേശ് കുമാറിന്റെ അപരൻ ഗണേശ് കുമാർ എന്നിവരുടെ പത്രികകൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |