കൊല്ലം: ജീവകാരുണ്യ പ്രവർത്തകനായ വി.എസ്.സന്തോഷ് കുമാറിനെ ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സംഘടന സെക്രട്ടറി വി.രവികുമാർ പ്ലാറ്റിനം മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. താലൂക്ക് പ്രസിഡന്റ് സിജു മനോഹർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മനോജ് മേലേത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടന സെക്രട്ടറി വി.രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.സജൻലാൽ, സേവഭാരതി ചാത്തന്നൂർ യൂണിറ്റ് സെക്രട്ടറി പ്രിഭു, ജില്ലാ ട്രഷറർ ഹരീഷ് തെക്കടം, ജില്ലാ സംഘടന സെക്രട്ടറി ജെ.രതീഷ് എന്നിവർ സംസാരിച്ചു. മാതൃകാപരമായി പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി രാജേഷ് സ്വാഗതം ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |