
ചാത്തന്നൂർ: ചാത്തന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.ഡി.എ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബി.ജെ.പി വിജയിക്കും. ബി.ജെ.പിക്ക് സീറ്റ് കിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുന്നത്. ബി.ജെ.പിയെ അവർ ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണത്. എത്രയോ സി.പി.എം നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നു. കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന വക്താവ് കേണൽ ഡിന്നി, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.സുദീപ, സുഭാഷ്ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പരവൂർ സുനിൽ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്. ജി.കുറുമണ്ടൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, സതീഷ് മാങ്ങൂട്ടം, ഹരിശങ്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയം സുനിൽ, മൈലക്കാട് രഞ്ജിത്ത്, ബൈജു ലക്ഷ്മണൻ, വിഷ്ണുകുറുപ്പ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് എസ്.ഐശ്വര്യ, എസ്.വി.അനിത്ത്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി സ്വാഗതവും ജില്ലാ ട്രഷറർ സി.രാജൻപിള്ള നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |