
തൃക്കൊടിത്താനം : യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃക്കൊടിത്താനം മണ്ഡലം കൺവെൻഷൻ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെയിസൺ ജോസഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നാസർ, ആന്റണി കുന്നുംപുറം, പി.എൻ നൗഷാദ്, കെ.എ ജോസഫ്, ജയിംസ് പതാരംചിറ, സിബി ചാമക്കാല, മനുകുമാർ, ബാബു കുട്ടൻചിറ, ബാബു രാജേന്ദ്രൻ, തോമസ് അക്കര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |