ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്‌കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു.സ്ഥാനാർഥികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റേറ്റ് ചാർട്ടിലെ നിരക്കിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികൾ അവരുടെ ചെലവുകൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ചാർട്ടിന്റെ പകർപ്പ് കളക്ടറേറ്റിൽ പരിശോധനയ്ക്ക് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |