
കൊച്ചി: അടുത്ത സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.3 ശതമാനമായി കുറയ്ക്കാൻ ഇന്നലെ ലോക്‌സഭ പാസാക്കിയ ഫിനാൻസ് ബിൽ ലക്ഷ്യമിടുന്നു. നടപ്പു സാമ്പത്തിക വർഷം 4.4 ശതമാനം ധന കമ്മിയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് അടുത്ത സാമ്പത്തിക വർഷം 7.7 ശതമാനം ഉയർന്ന് 53.47 ലക്ഷം കോടി രൂപയാകുമെന്നും ഫിനാൻസ് ബിൽ വ്യക്തമാക്കുന്നു. മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയാകും. മൊത്തം നികുതി വരുമാനം 44.04 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്തം 17.2 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |