
മാന്നാർ: ചെങ്ങന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് മാന്നാർ ഈസ്റ്റ് മേഖലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. ചെങ്ങന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കെ.രാജഗോപാലൻ നായർ അദ്ധ്യക്ഷനായി. സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, പി.ജി അനന്തകൃഷ്ണൻ, ബി.കെ പ്രസാദ്, കെ.എം സഞ്ചുഖാൻ, കുര്യൻ മാനാമ്പുറത്ത്, റ്റി.എസ് ശ്രീകുമാർ, പി.എ അൻവർ, മുഹമ്മദ് ഷാനി, സുധീർ എലവൺസ്, കവിത സുരേഷ്, എം.തങ്കപ്പൻ, എം.റ്റി ശ്രീരാമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |